-3.4 C
New York
Monday, March 2, 2026

Buy now

spot_img

കു​ട്ട​മ്പു​ഴ ആ​ദി​വാ​സി ഉ​ന്ന​തി​യിൽ​ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം, വൻ കൃഷിനാശം

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ പി​ണ​വൂ​ര്‍​കു​ടി ആ​ദി​വാ​സി ഉ​ന്ന​തി​യി​ല്‍ വെ​ളി​യ​ത്തു​പ​റ​മ്പി​ല്‍ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷമായി. ക​ഴി​ഞ്ഞ​ രാ​ത്രി​യി​ൽ ആ​ന​ന്ദം​കു​ടി​യി​ല്‍ താ​മ​സി​ക്കു​ന്ന പ​ള്ളി​ക്കാ​മു​റി ടി.​എ​ന്‍. ഷാ​ജു​വി​ന്‍റെ വെ​ളി​യ​ത്തു​പ​റ​മ്പി​ലെ പു​ര​യി​ട​ത്തി​ല്‍ വ​ലി​യ​തോ​തി​ലാ​ണ് കാ​ട്ടാ​ന​ക​ൾ കൃ​ഷി​നാ​ശം വ​രു​ത്തി​യ​ത്. ഒ​രേ​ക്ക​റോ​ളം വ​രു​ന്ന കൃ​ഷി​യി​ട​ത്തി​ലെ മ​ല​യി​ഞ്ചി, കൊ​ക്കോ, ക​മു​ക് തു​ട​ങ്ങി​യ​വ ന​ശി​പ്പി​ച്ചു. റോ​ഡ​രി​കി​ല്‍ താ​മ​സി​ക്കു​ന്ന വെ​ളി​യ​ത്തു​പ​റ​മ്പ് പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ എ​ല്‍​സ​മ്മ​യു​ടെ വീ​ടി​ന് മു​ന്നി​ല്‍​നി​ന്ന കാ​യ്ച്ചു തു​ട​ങ്ങി​യ തെ​ങ്ങും ച​വി​ട്ടി​യൊ​ടി​ച്ചു. ര​ണ്ടാ​ന​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​ല്‍​സ​മ്മ​യു​ടെ മ​ക​ന്‍ അ​ഭി​ന​ന്ദ് ബോ​സ് ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് രാ​ത്രി കാ​റു​മാ​യി കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന് മു​ന്നി​ല​ക​പ്പെ​ട്ടെ​ങ്കി​ലും ഭാ​ഗ്യ​ത്തി​ന് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. കാ​റി​ന്‍റെ മു​ന്‍​ഭാ​ഗ​ത്ത് ആ​ന​യു​ടെ അ​ടി​യേ​റ്റ് കേ​ടു​പാ​ട് സം​ഭ​വി​ച്ചി​രു​ന്നു. അ​ന്നേ ദി​വ​സം പി​ണ​വൂ​ര്‍​കു​ടി ആ​ല​യ്ക്ക​ല്‍ അ​പ്പു​ക്കു​ട്ട​ന്‍റെ വീ​ടി​ന് നേ​രെ​യും ആ​ന​യു​ടെ ആ​ക്ര​മ​ണമുണ്ടാ​യി.​ആ​ന​ശ​ല്യം പ്ര​തി​രോ​ധി​ക്കാ​ന്‍ കോ​ടി​ക​ള്‍ മു​ട​ക്കി ട്ര​ഞ്ച് താ​ഴ്ത്തു​ക​യും ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ച്ച്, പ​ട്രോ​ളിം​ഗി​ന് ആ​ര്‍​ആ​ര്‍​ടി​യെ നി​യോ​ഗി​ച്ചി​ട്ടും യാതൊ രു മാറ്റവുമില്ലെന്ന് ഊ​രു​വാ​സി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles