പല്ലാരിമംഗലം: അഖിലേന്ത്യാ ക്ലൈന്റ് കൗൺസിലിംഗ് മത്സരത്തിൽ ഉജ്ജ്വല വിജയം കൈവരിച്ച റെയ്ച്ചൽ ചിറമേലിനെ ഹീറോ യംഗ്സ് ക്ലബ്ബ് ആദരിച്ചു. മധ്യപ്രദേശിലെ സൈറോണി യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സരത്തിലാണ് റെയ്ച്ചൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
ഗ്രാമപഞ്ചായത്ത് അംഗവും ക്ലബ്ബ് രക്ഷാധികാരിയുമായ ഷൗക്കത്തലി എം പി പുരസ്കാരം കൈമാറി. പല്ലാരിമംഗലം വാളാച്ചിറ ചിറമേൽ കുടുംബാംഗമായ റെയ്ച്ചൽ തിരുവനന്തപുരം മാർ ഗ്രിഗോറിയോസ് കോളേജിലെ ബി കോം എൽഎൽബി വിദ്യാർത്ഥിനിയാണ്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം നിനു മൈതീൻ, ക്ലബ്ബ് പ്രസിഡന്റ് നിഷാദ് സി എ, സെക്രട്ടറി അൻസാർ എം എസ് എന്നിവർ പങ്കെടുത്തു. ക്ലബ്ബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഷ്റഫ് കെ കെ, മുഹമ്മദ് ഷാ കെ പി, അബ്ബാസ് ടി എം, ഷാമോൻ കല്ലറയ്ക്കകുടി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

