-3.4 C
New York
Monday, March 2, 2026

Buy now

spot_img

എം. എ കോളേജിൽ കോമേഴ്‌സ് വിഭാഗം ദ്വിദിന ദേശീയ സമ്മേളനം ആരംഭിച്ചു.

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘സംരംഭകത്വം, സുസ്ഥിര വികസനം, വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സമ്മേളനം ആരംഭിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് സതേൺ റീജിയണൽ സെന്ററിന്റെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

സമ്മേളനത്തിന്റെയും കോമേഴ്‌സ് വിഭാഗം ഗവേഷണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം കേരള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടർ ഡോ. ആർ വസന്തഗോപാൽ നിർവഹിച്ചു. കോമേഴ്‌സ് വിഭാഗം അറുപതാം വർഷത്തിന്റെ നിറവിൽ നിൽക്കുമ്പോൾ ഗവേഷണ കേന്ദ്രമായി ഉയർത്തപ്പെടുന്നത് ഏറെ അഭിമാനകരമാണെന്നും, സമൂഹത്തിന് പ്രയോജനം ലഭിക്കുന്ന വിഷയങ്ങളിൽ കൂടുതൽ ഗവേഷണങ്ങൾ നടക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയുടെ നിലനിൽപ്പ് കൂടി കണക്കിലെടുത്താവണം പുതിയ കാലത്തെ ബിസിനസുകളെന്നും അദ്ദേഹം വ്യവസായികളെ ഓർമ്മിപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബാംഗ്ലൂർ ക്രിസ്തു ജയന്തി യൂണിവേഴ്സിറ്റി അസി. പ്രൊഫ. ഡോ. ആർ മധുസൂദനൻ, കൊച്ചി റിയാഫൈ ടെക്നോളജീസ് സി ഇ ഒ ജോൺ മാത്യു, വകുപ്പ് മേധാവി ഡോ. ഡയാന ആൻ ഐസക്, സമ്മേളന കൺവീനർ ഡോ. ജിനി തോമസ്, ജോയിന്റ് കൺവീനർ ഡോ. ക്ലോഡിൻ റോച്ച എന്നിവർ സംസാരിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം ഖാദി ബോർഡിന്റെയും ചെറുകിട സംരംഭകരുടെയും ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപനയും ഒരുക്കിയിട്ടുണ്ട്. സമ്മേളനം ഫെബ്രുവരി 20 വെള്ളിയാഴ്ച സമാപിക്കും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles