-3.4 C
New York
Monday, March 2, 2026

Buy now

spot_img

കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തികയറിയ ദേവദർശനെ ആന്റണി ജോൺ എം എൽ എ ആദരിച്ചു

കോതമംഗലം : കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തികയറിയ ദേവദർശൻ കെ ആറിന് ആന്റണി ജോൺ എം എൽ എ യുടെ ആദരം. വേമ്പനാട്ട് കായൽ 9 കിലോമീറ്റർ ദൂരം 2 മണിക്കൂർ 1 മിനിട്ടുകൊണ്ട് നീന്തിയാണ് ദേവദർശൻ റെക്കോർഡ് കരസ്ഥമാക്കിയത്. കോതമംഗലം വിമലഗിരി പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാർഥിയായ ദേവാദർശൻ കോതമംഗലം കുത്തുകുഴി കൊല്ലാരത്ത് രഘുനാഥ്‌ ബാബുവിന്റെയും ആതിര അനിലിന്റെയും മകനാണ്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്‌ നീന്തൽ പരിശീലകൻ ബിജു തങ്കപ്പന്റെ ശിക്ഷണത്തിലാണ് ദേവാദർശൻ പരിശീലനം നേടിയത്.

വളരെ കുത്തൊഴുക്കുള്ള മുവാറ്റുപുഴ ആറ്റിലാണ് ദേവദർശൻ പരിശീലനം പൂർത്തിയാക്കിയത്. അനുമോദന ചടങ്ങിൽ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ പി ജയകുമാർ, സിപിഐഎം തൃക്കാരിയൂർ ലോക്കൽ സെക്രട്ടറി സുബിൻ എസ്, അഖില സതീഷ്, ബിജു വർഗീസ്, കെ എൻ ശ്രീജിത്ത്‌, പി കെ ഷിബു, എം എൻ ജഗദീഷ്, സൂരജ് സി എസ്, ശ്രീനാഥ് സുകുമാരൻ, പി കെ മധുസൂദനൻ, എം ഡി ശശി, ശശികുമാർ ഉഷസ്സ് എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles