-3.4 C
New York
Monday, March 2, 2026

Buy now

spot_img

വിജയക്കുതിപ്പ് തുടരാൻ കീരംപാറ 14-ാം വാർഡ് സ്ഥാനാർത്ഥി ജിജോ ആൻറണി

കോതമംഗലം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അമരക്കാരനായി പൊതുപ്രവർത്തന രംഗത്ത് കാലങ്ങളായി തൻ്റെ കഴിവ് തെളിയിച്ച ജിജോ ആൻറണി, ഇത്തവണ കീരംപാറ ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ ജനവിധി തേടും. സി. പി. ഐ (എം) ലോക്കൽ കമ്മിറ്റി അംഗമായും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്ന ജിജോ ഡി. വൈ. എഫ്. ഐ യുടെ മേഖലാ സെക്രട്ടറി കൂടി ആയിരുന്നു.

നിലവിൽ കീരംപാറ 2-ാം വാർഡ് മെമ്പറായ ജിജോ വാർഡിലെ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവ് കൂടിയാണ്. അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം സർവ്വ പിന്തുണയുമായി കൂടെയുണ്ട്. ഇദ്ദേഹത്തിന് ലഭിക്കുന്ന ജനപിന്തുണ എതിർ സ്ഥാനാർത്ഥിക്ക് ഒരു വെല്ലുവിളി ഉയർത്തും എന്നത് തീർച്ചയാണ്. ഇത്തവണയും വലിയൊരു വിജയം കരസ്ഥമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ജിജോ ആൻറണിയും പാർട്ടി നേതൃത്വവും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles