പല്ലാരിമംഗലം : വിജയം ഉറപ്പിച്ച് കന്നി അങ്കത്തിന് ഒരുങ്ങുകയാണ് ആറാം വാർഡ് എൽ ഡി എഫ് സ്ഥാനാർഥി സീന അസീസ്. പ്രദേശവാസികൾക്ക് സുപരിചിതയെന്ന നിലയിൽ വാർഡിൽ കൂടുതൽ പരിചയപ്പെടുത്തലുകൾ പോലും ആവശ്യമില്ല. മുൻ മെമ്പർ നടത്തിയ വികസന പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ ചെയ്യും എന്ന ഉറപ്പാണ് ജനങ്ങൾക്ക് നൽകാനുള്ളത് എന്ന് സീന അസീസ് കോതമംഗലം ഓൺലൈനിനോട് പറഞ്ഞു.
പാർട്ടി പ്രവർത്തകനായ ഭർത്താവും നാല് മക്കളും പൂർണ പിന്തുണയുമായി കൂടെ ഉണ്ട്. പ്രചരണത്തിന്റെ ആദ്യപടിയായി ഉള്ള പ്രവർത്തനങ്ങൾ വാർഡിൽ ആരംഭിച്ചു കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ പ്രചരണം ശക്തമാകാനൊരുങ്ങുകയാണ് സ്ഥാനാർത്ഥിയും പാർട്ടി നേതൃത്വവും.

