-3.4 C
New York
Monday, March 2, 2026

Buy now

spot_img

വിജയമുറപ്പിച്ച് കീരംപാറ മുൻ പ്രസിഡന്റ് വി സി ചാക്കോ അങ്കത്തട്ടിലേക്ക്

കീരംപാറ : പഞ്ചായത്ത് ഒമ്പതാം വാർഡിൽ എൽ ഡി എഫിനായി മത്സരിക്കാനൊരുങ്ങി മുൻ പ്രസിഡന്റും നിലവിലെ എട്ടാം വാർഡ് മെമ്പറുമായ വി സി ചാക്കോ. ഇക്കൊല്ലം വിജയമുറപ്പിച്ചു കൊണ്ടാണ് പ്രചരണം ആരംഭിച്ചത്. അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് ഊന്നൽ നൽകി കൊണ്ട് അനേകം പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ വി സി ചാക്കോ പ്രസിഡന്റ് ആയിരുന്ന ഭരണസമിതിക്ക് സാധിച്ചിരുന്നു.

പൊതുപ്രവർത്തനം കൈമുതലായുള്ള ഇദ്ദേഹം നാടിനെയും നാട്ടുകാരെയും നന്നായി അറിയാവുന്ന ആൾ കൂടെയാണ്. ജനങ്ങൾക്കിടയിലിറങ്ങി ഇത്രയും കാലം പ്രവർത്തിച്ച മെമ്പർ എന്ന നിലയിൽ ഇനിയും വിജയം സുനിശ്ചിതമാണെന്ന് വി സി ചാക്കോ പറഞ്ഞു. നിലവിൽ പാർട്ടി ലോക്കൽ കമ്മിറ്റി മെമ്പറായ വി സി ചാക്കോ കർഷകനുമാണ്. നൂറ് ശതമാനം വിളവ് നേടാമെന്ന ഉറപ്പിൽ ആണ് മത്സരഭൂമിയിലേക്ക് ഇറങ്ങുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles