-3.4 C
New York
Monday, March 2, 2026

Buy now

spot_img

മാമലകണ്ടം സ്‌കൂളും മേട്‌നാപ്പാറ ഉന്നതിയും സന്ദർശിച്ച് സംസ്ഥാന ഭക്ഷ്യ കമ്മിഷൻ

കുട്ടംപുഴ

മാമലക്കണ്ടം സ്കൂളും മേട്‌നാപ്പാറ ഗോത്രവർഗ ഉന്നതിയും സന്ദർശിച്ച് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ. ദേശീയ ഭക്ഷ്യഭദ്രതാ നിയമ പരിധിയിൽവരുന്ന പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്താനായിരുന്നു സന്ദർശനം.

കമ്മിഷൻ ചെയർപേഴ്‌സൺ ഡോ. ജിനു സഖറിയ ഉമ്മൻ, കമ്മിഷൻ അംഗം അഡ്വ. കെ.എൻ. സുഗതൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ഉന്നതികളിലെ ഗുണഭോക്താക്കളെ നേരിൽ കാണുകയും ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.

മാമലകണ്ടം പ്രദേശത്തെ ഗോത്രവർഗ ഉന്നതികളിൽ പൊതുവിതരണം, വനിതാ -ശിശുവികസനം എന്നീ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങൾ കമ്മിഷൻ വിലയിരുത്തി. മേട്‌നാപ്പാറയിലെ അങ്കണവാടിയും സന്ദർശിച്ച് പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

മാമലകണ്ടം ഗവ. ഹൈസ്കൂളിലെത്തിയ കമ്മിഷൻ ഉച്ചഭക്ഷണ പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തി.

ജില്ലാ സപ്ലൈ ഓഫീസർ എസ്.ഒ. ബിന്ദു, താലൂക്ക് സപ്ലൈ ഓഫീസർ പി.എസ്. മിനിമോൾ, റേഷനിങ് ഇൻസ്പെക്ടർമാരായ ഷൈജു വർഗീസ്, വി.പി. സജീവ്, ജില്ലാ ട്രൈബൽ ഡിവലപ്‌മെന്റ് ഓഫീസർ കെ.ജി. മനോജ്, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ സി. സുധ, കോതമംഗലം സിഡിപിഒ പിങ്കി കെ. അഗസ്റ്റിൻ, സൂപ്പർവൈസർ വി. ബിന്ദ്യ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അന്നമ്മാ ജോർജ്, നൂൺമീൽ ഓഫീസർ ഷിജോ ജോർജ്, കോതമംഗലം ഡിഇഒ ബോബി ജോർജ്, ഫുഡ് സേഫ്റ്റി ഓഫീസർ ജാനു, നേര്യമംഗലം വനം റെയ്‌ഞ്ച് ഉദ്യോഗസ്ഥർ എന്നിവർ കമ്മിഷനൊപ്പം ഉണ്ടായിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles