-3.4 C
New York
Monday, March 2, 2026

Buy now

spot_img

‘ഇ​ട​മ​ല​യാ​ര്‍ ഡാം ​മേ​ഖ​ല ടൂ​റി​സ​ത്തി​നാ​യി തു​റ​ന്നു ന​ല്‍​ക​ണം’

കോ​ത​മം​ഗ​ലം: സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന ഇ​ട​മ​ല​യാ​ര്‍​ഡാ​മും, വൈ​ശാ​ലി ഗു​ഹ​യും ആ​ദി​വാ​സി മേ​ഖ​ല​ക​ളും സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ക്ക​ണ​മെ​ന്ന് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് വ​ടാ​ട്ടു​പാ​റ മേ​ഖ​ല പ്ര​വ​ര്‍​ത്ത​ക സം​ഗ​മം. ഡാം ​നി​ർ​മാ​ണ​ത്തി​നാ​യി പാ​റ പൊ​ട്ടി​ച്ച് ഉ​ണ്ടാ​യ തു​ര​ങ്ക​ത്തി​ൽ കൂ​ടി​യാ​ണ് താ​ളും​ക​ണ്ടം ആ​ദി​വാ​സി ഉ​ന്ന​തി​യി​ലേ​ക്ക​ട​ക്ക​മു​ള്ള റോ​ഡ് നി​ർ​മി​ച്ചി​ട്ടു​ള​ള​തും ഗ​താ​ഗ​തം ന​ട​ത്തു​ന്ന​തും.

ഇ​വി​ടെ വൈ​ശാ​ലി സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്ന​തോ​ടെ​യാ​ണ് തു​ര​ങ്ക​ത്തി​ന് വൈ​ശാ​ലി ഗു​ഹ​യെ​ന്ന് പേ​രു വ​ന്ന​ത്. നൂ​റു ക​ണ​ക്കി​ന് ടൂ​റി​സ്റ്റു​ക​ളാ​ണ് ഇ​വി​ട​ങ്ങ​ള്‍ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ വ​നം വ​കു​പ്പി​ന്‍റെ നി​രോ​ധ​നം മൂ​ലം സ​ഞ്ചാ​രി​ക​ള്‍​ക്ക് സ​ന്ദ​ർ​ശ​നാ​നു​മ​തി ല​ഭി​ക്കാ​തെ മ​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

വ​ന​മേ​ഖ​ല ടൂ​റി​സ​വും ട്ര​ക്കിം​ഗും ഈ​റ്റ​വെ​ട്ടും പു​ന​രാ​രം​ഭി​ച്ചാ​ല്‍ വ​ന്യ​ജീ​വി​ക​ള്‍ അ​ട​ക്കം ഉ​ള്‍​വ​ന​ങ്ങ​ളി​ലേ​ക്ക് ഉ​ൾ​വ​ലി​യും. ഇ​തു​വ​ഴി വ​നാ​തി​ര്‍​ത്തി ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്നും ഒ​രു പ​രി​ധി​വ​രെ സം​ര​ക്ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും വി​ല​യി​രു​ത്തു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് 1001 പേ​ര്‍ ഒ​പ്പി​ട്ട നി​വേ​ദ​നം ജി​ല്ലാ ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക​ക്ക് ന​ല്‍​കി​യ​താ​യി പ്ര​വ​ർ​ത്ത​ക സം​ഗ​മം വ്യ​ക്ത​മാ​ക്കി.

ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​സി. ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കോ​റ​മ്പേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ഐ. പൈ​ലി, സാ​ബു ജോ​സ്, എ​ന്‍.​ഒ. ത​ങ്ക​ച്ച​ന്‍, എം.​പി. എ​സ്ത​പ്പാ​നോ​സ്, ജോ​ണ്‍ നാ​ടു​കാ​ണി, ജോ​യി കോ​ച്ച​രി, ജോ​ര്‍​ജ് പോ​ള്‍, മ​ഹി​പാ​ല്‍ പി​ണ്ടി​മ​ന, ജോ​മോ​ള്‍ സ​ജി, ബി​ന്‍​സി മോ​ഹ​ന​ന്‍, രേ​ഖ രാ​ജു, ജോ​ബി കാ​രാ​ഞ്ചേ​രി, ബി​ജു പ്ലാ​മ​റ്റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles