കോതമംഗലം: എംഎ ഇന്റർനാഷ്ണൽ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന ആർച്ചറി മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ 16 പോയിന്റോടെ തൃശ്ശൂർ ജില്ല ചാമ്പ്യൻമാരായി. 13 പോയിന്റുമായി തിരുവനന്തപുരം രണ്ടാംസ്ഥാനവും 9 പോയിന്റോടെ വയനാട് മൂന്നാംസ്ഥാനവും കരസ്ഥമാക്കി.ആന്റണി ജോൺ എംഎൽഎ മത്സരം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ അനിതാ നായർ അധ്യക്ഷയായി. ശനിയാഴ്ച ജൂനിയർ വിഭാഗത്തിലും ഞായറാഴ്ച സീനിയർ വിഭാഗത്തിലും മത്സരം നടക്കും.

