-1.8 C
New York
Monday, March 2, 2026

Buy now

spot_img

കോതമംഗലത്ത് 
2 റോഡുകൾക്ക്‌ 6.25 കോടി

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ രണ്ട് റോഡുകൾ ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് 6.25 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം. എൽ. എ അറിയിച്ചു. ഊന്നുകൽ–തേങ്കോട് റോഡ്, മാതിരപ്പിള്ളി പള്ളിപ്പടി, ഇഞ്ചൂർ,പിടവൂർ റോഡുകൾക്കാണിത്. കവളങ്ങാട് പഞ്ചായത്തിലെ തേങ്കോട് പ്രദേശത്തെ കൊച്ചി–മധുര ദേശീയപാതയുമായി ഊന്നുകല്ലിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂരിൽനിന്നാരംഭിച്ച് ഇഞ്ചൂർവഴി മാതിരപ്പിള്ളി പള്ളിപ്പടിയിൽ ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതാണ് പിടവൂർ,ഇഞ്ചൂർ, മാതിരപ്പിള്ളി പള്ളിപ്പടി റോഡ്‌. വീതി വർധിപ്പിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്യും. കൽവർട്ടുകൾ, ഓടകൾ, റിഫ്ലക്ടർ, സൂചനാബോർഡുകൾ, സീബ്രാലൈൻ എന്നിവയുണ്ടാകും. ഈ രണ്ടുറോഡുകളുടെയും ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണിപ്പോൾ സാധ്യമാകുന്നത്. തുടർനടപടികൾ വേഗത്തിലാക്കുമെന്നും എംഎൽഎ പറഞ്ഞു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles