കുട്ടമ്പുഴ: അഞ്ച് വർഷത്തെ ഭരണം കൊണ്ട് സമഗ്ര മേഖലയിൽ വികസനത്തോടൊപ്പം ജനങ്ങളെ നല്ല രീതിയിൽ സേവിക്കനായതിന്റെയും സന്തോഷത്തിലാണ് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും പൂർത്തിയാക്കാൻ കഴിഞ്ഞെന്നാണ് ഭരണകക്ഷിയുടെ അവകാശവാദം.
വന്യമൃഗം ശല്യം രൂക്ഷമായ പ്രദേശത്ത് ഫെൻസിങ് സ്ഥാപിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയിരുന്നു. ഒപ്പം, പൊതു വികസനം, ആരോഗ്യ രംഗം, റോഡ് നവീകരണം, ലൈഫ് മിഷൻ ഭവന നിർമാണം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം, എന്നീ മേഖലകളിലും വികസന ലക്ഷ്യം സാക്ഷാത്കരിക്കാൻ കഴിഞ്ഞതായി ഭരണ സമിതി വിലയിരുത്തുന്നു.
ക്ഷീര കർഷകർക്കും പട്ടിക വർഗ വിഭാഗത്തിനുമായി കോടികളുടെ പദ്ധതികളാണ് നടപ്പിലാക്കിയത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്, ക്ഷേമ പെൻഷൻ, കുടിവെള്ള ലഭ്യത തുടങ്ങി നിരവധി മേഖലകളിലും പൂർണമായ വികസന പ്രവർത്തനങ്ങൾ എത്തിക്കനായതിന്റെ അഭിമാനവും ഭരണ കക്ഷി പങ്കുവെക്കുന്നു.
അടുത്ത തെരഞ്ഞെടുപ്പിന് പൂർണ ആത്മവിശ്വാസത്തിലാണ് ഇവർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത്. ജനങ്ങളുടെ പിന്തുണയുണ്ടാകുമെന്ന പ്രതീക്ഷയും നേതാക്കൾ പങ്കുവെക്കുന്നു.

