കോതമംഗലം: കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽനിന്ന് പുതിയ ഇന്റർ സ്റ്റേറ്റ് സർവീസ് ആരംഭിച്ചു. കോതമംഗലം-–ആലുവ–കട്ടപ്പന–കമ്പം–എറണാകുളം ഇന്റർ സ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചർ സർവീസിന്റെ ഫ്ലാഗ്‌ഓഫ് കോതമംഗലം ഡിപ്പോയിൽ ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.
മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ സിന്ധു ഗണേഷൻ, കെ എ നൗഷാദ്, അഡ്വ. ജോസ് വർഗീസ്, രമ്യ വിനോദ്, എൽദോസ് പോൾ, ബാബു കൈപ്പിള്ളി, ബേബി പൗലോസ് തുടങ്ങിയവർ സംസാരിച്ചു.

