കവളങ്ങാട്; വാരപ്പെട്ടി ഗവ. എൽപി സ്കൂളിൽ പുതിയ ഹൈടെക് മന്ദിരത്തിന്റെ നിർമാണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻനായർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബിന്ദു ശശി, കെ എം സെയ്ത്, ദീപ ഷാജു, എം എസ് ബെന്നി, എയ്ഞ്ചൽ മേരി ജോബി, ദിവ്യ സലി തുടങ്ങിയവർ സംസാരിച്ചു. ഒന്നാംഘട്ട നിർമാണത്തിനായി ഒരുകോടി രൂപയാണ് അനുവദിച്ചത്.

