പിണ്ടിമന: പിണ്ടിമന ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് 60 വർഷമായി ഭരണത്തിൽ തുടരുകയാണ്. എന്നാൽ ഇത്തവണയും നൂതന പദ്ധതികളൊന്നും കൊണ്ടുവരാനായിട്ടില്ലെന്ന വിമർശനത്തിൽ ഉറച്ചു നില്ക്കുകയാണ് പ്രതിപക്ഷം.
(1) 30 വർഷം മുമ്പ് സ്ഥാപിച്ച ആയക്കാട് തൈക്കാവുംപടി, ആയപ്പാറ വെൺമേനിമറ്റം, അയിരൂർപാടം അമ്മച്ചി നഗർ, ഐക്യപുരം (കലാം നഗർ) കുടിവെള്ള പദ്ധതികൾ വികസിപ്പിച്ച് രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിച്ചില്ല.
(2) ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ നൽകിയിട്ടും പന്തപ്പിള്ളിച്ചിറ വികസിപ്പിച്ച് നെടു മലത്തണ്ട് എസ് സി നഗർ കുടിവെള്ള പദ്ധതി നടപ്പാക്കാനായില്ല.
(3) കുളങ്ങാട്ടുകുഴി രാജിവ് ഗാന്ധി ദശലക്ഷം നഗറിൽ കുടിവെള്ള പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചു. ഭൂമി കണ്ടെത്തി നല്കിയില്ല.
( 4) സംസ്ഥാന സർക്കാർ 5 വർഷം കുടിവെള്ളത്തിനു നൽകിയ ലക്ഷക്കണക്കിന് രൂപ മുടക്കി, ഒരു കുടുംബം പോലും വെള്ളമുപയോഗിക്കാത്ത 4 കുളങ്ങൾ നിർമ്മിച്ചു കൊണ്ടിരിക്കുന്നു.
(5) സംസ്ഥാന സർക്കാർ 12 കോടി രൂപ ജൽജീവൻ പദ്ധതിക്ക് നൽകിയിട്ടും പദ്ധതിയും ശാസ്ത്രിയ മായി നടപ്പാക്കാൻ സാധിച്ചില്ല .എല്ലാവർക്കും കുടിവെള്ളമെത്തിക്കാനായില്ല.
(6) ഭൂതത്താൻകെട്ട് ടൂറിസം കേന്ദ്രത്തിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി തൊഴിലും ഒപ്പം പഞ്ചായത്തിൻ്റെ തനതു വരുമാനം വർധിപ്പിക്കാൻ നടപടിയില്ല.
(7) മനോഹരമായ പ്രകൃതി ഭംഗിയും പെരിയാർ കനാലുകൾ ഉൾപ്പെടുന്ന കാർഷികമേഖല ഉൾപ്പെടുത്തി ഫാം ടൂറിസം നടപ്പാക്കിയില്ല .
(8 ) അയിരൂർപ്പാടം ഹോസ്പിറ്റൽ ജങ്ഷനിൽ അനുവദിച്ച മാവേലി സൂപ്പർ മാർക്കറ്റ് മുത്തം കുഴിയിലേക്ക് മാറ്റി,
5 ലക്ഷം രൂപ മുടക്കി മാവേലി മാർക്കറ്റിനു വേണ്ടി മൃഗാശുപത്രി കെട്ടിടം മോടിപിടിപ്പിച്ചു.
മുത്തംകുഴിയിലുംതുറന്നില്ല.
(9) അയിരൂർപാടം പഞ്ചായത്ത് സ്റ്റേഡിയത്തിൽ ജില്ലാ പഞ്ചായത്തിൻ്റെ ഓപ്പൺ ജിമ്മിന് നിരാക്ഷേപത്രം നൽകിയില്ല. ജില്ല പഞ്ചായത്തിൻ്റെ 10 ലക്ഷം രൂപയുടെ ഫുട്ബോൾ മൈതാനം (ആധുനിക ടർഫ് കോർട്ട് )ൻ്റെ , 10 ലക്ഷം രൂപയുടെ ജില്ലാ പഞ്ചായത്തിൻ്റെ വികസന പദ്ധതിയും അട്ടിമറിച്ചു.
(10) മുത്തംകുഴി കാർഷിക വിപണനകേന്ദ്ര തുറന്നതല്ലാതെ ഉല്പന്നശേഖരണവും വിപണനമില്ലാതെ നോക്കുകുത്തിയായി.
(11)പെരിയാർവാലി കനാൽ വെള്ളം പ്രയോജനപ്പെടുത്തിനെൽകൃഷി വ്യാപിപ്പിക്കാനായില്ല .ഹെക്ടർ കണക്കിന് പാടശേഖരങ്ങൾ തരിശായി കിടക്കുന്നു .
(12)പഞ്ചായത്താസ്ഥാനമായ മുത്തംകുഴി കവല വികസനവും സൗന്ദര്യവത്ക്കരണവും നടന്നില്ല .
(13 )പഞ്ചായത്താസ്ഥാനമായ മുത്തംകുഴിയിൽ ടോയ്ലറ്റ്, കുടിവെള്ളം ,വിശ്രമ കേന്ദ്രം ഉൾപ്പെടുന്ന ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പാക്കിയില്ല .പദ്ധതിക്ക് 30 ശതമാനം പണം പഞ്ചായത്ത് നൽകിയാൽ മതി ബാക്കി 70 ശതമാനം ശുചിത്വമിഷൻ നൽകുമായിരുന്നു .
(14)ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതിയിൽ അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്ക് ,ഓപ്പൺ ജിം, ചിൽഡ്രൻസ് പാർക്ക്
പദ്ധതി ടൂറിസം വകുപ്പ് തെരഞ്ഞെടുത്തെങ്കിലും
നാളിതുവരെ ഡി പി ആർ തയ്യാറാക്കി നൽകിയില്ല .വികസനം തടസ്സപ്പെടുത്തി.
(15) മുത്തംകുഴി ആയുർവ്വേദാശുപത്രി സമീപത്തെ വനിത വ്യവസായ വിപണന കേന്ദ്രം അടഞ്ഞുകിടക്കുന്നു .
(16) ഭൂതത്താൻകെട്ടിൽ വയോജനങ്ങളുടെ പകൽ വീട് തുറന്നു പ്രവർത്തിപ്പിക്കാൻ നടപടിയില്ല .
(17 ) ലൈഫ് ഭവനപദ്ധതിക്ക് ഈ വർഷം ഫണ്ട് വകയിരുയില്ല. പഞ്ചായത്തുമായി കരാറിലേർപ്പെട്ട ലൈഫ് ഗുണഭോക്താക്കൾക്കു പോലും പണം നൽകുന്നില്ല. പണി പാതിചെയ്തവരും പ്രയാസത്തിലാണ്. ലിസ്റ്റിലുൾപ്പെട്ട ജനറൽ വിഭാഗത്തിൽ ഒരാൾക്ക് പോലും സ്ഥലവും വീടും നൽകാനായില്ല. പാവപ്പെട്ടവരെ അവഗണിച്ചു.
എന്നിങ്ങനെ നീളുന്നു പ്രതിപക്ഷ ആരോപണങ്ങൾ. ഇതേ ആരോപണങ്ങൾ ജനങ്ങൾക്ക് മുന്നിൽ എത്തിച്ച് വരും തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.