-1.8 C
New York
Monday, March 2, 2026

Buy now

spot_img

വൃത്തിയുള്ള വാരപ്പെട്ടിയെന്ന സ്വപ്നം സാക്ഷാത്കരിച്ചു, അഞ്ച് വർഷത്തിൽ നടപ്പിലായത് നിരവധി പദ്ധതികൾ

വികസന കുതിപ്പുമായി വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ഭരണസമിതി മുന്നോട്ടുപോകുമ്പോൾ കഴിഞ്ഞകാലങ്ങളിൽ ചെയ്‌ത വികസന പ്രവർത്തനങ്ങൾ പൊതു ജനങ്ങളിലേക്ക് എത്തിക്കുകയാണ്. എറണാകുളം ജില്ലയുടെ ഭരണസിരാകേന്ദ്രമായ കാക്കനാട് നിന്നും ഹൈറേഞ്ചിലേക്ക് എണ്ണപ്പത്തിൽ ബന്ധപ്പെടാവുന്ന തരത്തിൽ കോതമംഗലം ആറിന് കുറുകെ ഏറ്റവും വലിയ പാലം പിഎംജിഎസ്.വൈ പദ്ധതിയിൽ പെടുത്തി നിർമിച്ചുകൊണ്ട് പഞ്ചായത്തിന്റെ ഗതാഗത സൗകര്യം കൂടുതൽ വിപുലപ്പെടുത്തി. ഈ പാലം പൂർത്തീകരിച്ചത് വാരപ്പെട്ടിയുടെ ഹൃദയ ഭാഗത്തിന്റെ വികസനക്കുതിപ്പിന് നാഴികക്കല്ലായി. പല്ലാരിമംഗലം പഞ്ചായത്തിൽ നിന്ന് തുടങ്ങി വാരപ്പെട്ടിയുടെ വിവിധ വാർഡുകളിലൂടെ ആയവന പഞ്ചായത്തിലെ കക്കാടാശേരി- തേനി റോഡുമായി ബന്ധിപ്പിക്കുന്ന പിഎംജിഎവൈ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയായി വരുന്ന റോഡ് പഞ്ചായത്തിലെ വികസന രംഗത്ത് പുതിയ ചുവട് വെപ്പാണ്.

പല്ലാരിമംഗലം, കവളങ്ങാട്, വാരപ്പെട്ടി പഞ്ചായത്തുകളിൽ ഉള്ളവർക്ക് മുവാറ്റുപുഴ എത്തുന്നതിനുള്ള എളുപ്പമാർ​ഗം കൂടിയാകും ഈ റോഡ്. പഞ്ചായത്തിന്റെ ആസ്‌തി ലിസ്റ്റിൽ പെടുത്തിയിട്ടുള്ള മുഴുവൻ റോഡുകളും നവീകരിക്കുകയും സഞ്ചാര യോഗ്യമാക്കുകയും പുതിയ റോഡുകളുടെ പ്രവർത്തനങ്ങൾ ചുരത്തിയായി വരുന്നു. വാരപ്പെട്ടി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ഘടക സ്ഥാപനങ്ങൾക്കും സ്വന്തം സ്ഥലവും കെട്ടിടവും ആയി എന്നുള്ളത് അഭിമാന നേട്ടമായി പഞ്ചായത്ത് സൂചിപ്പിക്കുന്നു. പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും സ്വന്തം സ്ഥലവും കെട്ടിടവുമായി അതുകൂടാതെ മുഴുവൻ അങ്കണവാടികളും സ്മാർട്ട് ആക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു. പഞ്ചായത്ത് അധീനതയിലുള്ള സർക്കാർ സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ ആയിട്ടുണ്ട്. ആധുനിക ക്ലാസ് റൂം സജജ്ജമാക്കുകയും ആധുനിക രീതിയിൽ ഓഫീസ് സൗകര്യങ്ങൾ, ഫർണിച്ചറുകൾ എന്നിവ നൽകുകയും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കാനും മാലിന്യ മുക്ത നവകേരളം ‘വൃത്തിയുള്ള വാരപ്പെട്ടി എന്ന പേരിൽ വിവിധ പദ്ധതികൾ നടപ്പാക്കി വരുന്നുമുണ്ട്.

ജില്ലയിൽ മികച്ച പഞ്ചായത്തിനുള്ള നിരവധി അംഗീകാരങ്ങൾ ഇതുവരെ ലഭിച്ചിട്ടുണ്ട്. ഇളങ്ങവം ആറ്റാശേരി പാറയിൽ റവന്യുവകുപ്പിൽ നിന്ന് പഞ്ചായത്തിന് വിട്ടു കിട്ടിയ 50 സെൻ്റ് സ്ഥലത്ത് ഒരു കോടി മുതൽ മുടക്കിൽ കേരളത്തിലെ മോഡേൺ എംസിഎഫ് നിർമ്മിക്കുന്നതിന് ഉള്ള നടപടികൾ പുരോഗമിക്കുന്നു. വിവിധയിടങ്ങളിൽ കാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളും പൂർത്തീകരിച്ചുവരുന്നു. പ്ലാസ്റ്റിക് നിരോധന ഭാഗമായി ബോധവത്കരണവും നടപടികളും നടത്തി. തുണി സഞ്ചികളുടെ വിതരണം പഞ്ചായത്തിൽ പഞ്ചായത്തിലെ സാർവത്രികമാക്കി. വിവിധ പ്രദേശങ്ങളിൽ അന്യാധീനപ്പെട്ടുകിടന്ന പരമ്പരാഗത ജലസ്രോതസുകളുടെ അനധികൃത കൈയേറ്റം തടയുകയും ശുചീകരണവും നവീകരണവും ജല സംരക്ഷണവും ഉറയുവരുത്തിട്ടുണ്ട്.

കായിക കേരളത്തിന്റെ ഹബ്ബാണ് കോതമംഗലം. ആയതുകൊണ്ട് കായികമേഖലക്ക് മുന്തിയ പരിഗണന നൽകി പഞ്ചായത്ത് മിനി സ്റ്റേഡിയങ്ങൾ കായിക ആവശ്യങ്ങൾ ഉപയോഗിക്കത്തക്ക വിധത്തിൽ നവീകരിച്ചുവരുന്നു. ആയുർവ്വേദ ഹോമിയോ ആശുപത്രികളിൽ ഒരുന്നിൻ്റെ ലഭ്യത ഉറപ്പുവരുത്തുകയും കൂടുതൽ പേർക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും സാധിച്ചു. സംസ്ഥാന സർക്കാരിൻ്റെയും ബ്ലോക്ക് പഞ്ചായത്തിൻ്റെയും സഹായത്തോടെ വാരപ്പെട്ടി സി എച്ച്‌സി സൗകര്യങ്ങൾ മെച്ചപെടുത്തിയിട്ടുണ്ട് ഇതോടൊപ്പം പഞ്ചായത്തിൻ്റെ കീഴിലുള്ള ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഹോമിയോ ആശുപത്രിക്ക് ആധുനിക സൗകര്യങ്ങളോടെ പുതിയ മന്ദിരം പൂർത്തീകരിച്ചിട്ടുണ്ട്.

ഭിന്നശേഷിക്കാർക്കും കിടപ്പുരോഗികൾക്കും ചികിത്സയും മരുന്നും സേവനവും നേരിട്ട് എത്തിക്കാനായി. വയോജനങ്ങൾക്കായി വയോജന ക്ലബും, അനുബന്ധ പ്രവർത്തനങ്ങളും നടപ്പാക്കി. വയോജന സൗഹ്യദ മന്ദിരത്തിന് സൗജന്യമായി ലഭിച്ച സ്ഥലത്ത് ഒരു കോടി മുടക്കി കെട്ടിടം നിർമിക്കാനുള്ള പദ്ധതി പുരോഗമിക്കുന്നു. ലൈഫ് ഭവന പദ്ധതിയിൽപെടുത്തി 150ൽ അധികം വീടുകൾ നിർമിച്ചു നൽകാനായി. സമ്പൂർണ്ണ ഭൂരഹിത ഭവന രഹിത പദ്ധതിയുടെ ഭാഗമായി അർഹതപ്പെട്ട മുഴുവൻ പേർക്കും ഭൂമിയുടെ അവകാശികളാക്കി മാറുന്നതിനും വീട് നൽകുന്നതിനും കഴിഞ്ഞതായും ഇവർ അവകാശപ്പെടുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles