കോതമംഗലം; കോതമംഗലം നഗരസഭയിലെ 26–-ാം വാർഡിൽ പുതുതായി പണികഴിപ്പിച്ച അങ്കണവാടിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ ടോമി എബ്രഹാം അധ്യക്ഷനായി.നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, കെ എ നൗഷാദ്, രമ്യ വിനോദ്, ബിൻസി സിജു, ജോസ് വർഗീസ്, കെ എ ഷിനു എന്നിവർ സംസാരിച്ചു. നഗരസഭയിൽനിന്ന് അനുവദിച്ച 22.27 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടിയുടെ നിർമാണം പൂർത്തീകരിച്ചത്. ഇതിന്റെ നിർമാണത്തിനായി മൂന്നുസെന്റ് സ്ഥലം സൗജന്യമായി നൽകിയ പി കെ മണിയെ അനുമോദിച്ചു.

