-1.8 C
New York
Monday, March 2, 2026

Buy now

spot_img

വിജയകോട്ടയിൽ തുടർ ഭരണം ഉറപ്പിച്ച് കോട്ടപ്പടി ഭരണപക്ഷം

കോട്ടപ്പടി: കോട്ടപ്പടി ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തിൽ എക്കാലവും അഭിമാനിക്കാവുന്ന പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചാണ് എൽഡിഎഫ് തങ്ങളുടെ ഭരണ കാലാവധി പൂർത്തിയാക്കുന്നത്. സമസ്ത മേഖലകളിലും ഇവരുടെ പ്രവർത്തനങ്ങൾ എത്തിക്കാനായി എന്നതിന്റെ അഭിമാനമാണ് ഭരണ സമിതി പങ്കുവെക്കുന്നത്.

ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 252 വീടുകളാണ് പൂർത്തീകരിച്ചത്. 2.5 കോടി മുതൽമുടക്കിൽ ജലജീവൻ മിഷൻ കുടിവെള്ളപദ്ധതി, സാംസ്‌കാരികനിലയം, ഫാമിലി ഹെൽത്ത് സബ്സെന്റർ നവികരണം, വെറ്റിനറി സബ്സെൻറ്ർ നവികരണം എന്നിവ പൂർത്തിയാക്കി. 25അതിദരിദ്രരെ മുഖ്യധാരയിൽ എത്തിച്ചുവെന്നതും അഭിമാന നേട്ടമായാണ് ഭരണകക്ഷി എടുത്ത് പറയുന്നത്.

എസ്. സി, ബി.പി.എൽ കുടുംബങ്ങൾക്ക് കെ ഫോൺ, മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ ക്യാമറ സ്ഥാപിക്കൽ, നോർത്ത് എൽ പി എസിൽ ഓപ്പൺ സ്റ്റേഡിയം, കോട്ടപ്പടി സൗത്ത് ലോവർ സ്കൂൾ പുതിയ കെട്ടിടം, എം എൽ എ ഫണ്ടിൽ നിന്നും ജിയുപിഎസ് പാനിപ്ര, നോർത്ത് എൽപിഎസ് കോട്ടപ്പടി എന്നീ സ്കൂളുകൾക്ക് രണ്ട് കോടി രൂപ, ഓപ്പൺ ജിം, നോർത്ത് സ്കൂളിന് കിച്ചൻ, ചുറ്റുമതിൽ, കേരഗ്രാമം പദ്ധതി, കൂടാതെ പാലീയേറ്റീവ് രോഗികൾക്ക് നൽകിയ പരിചരണം എന്നിവ കൊണ്ടും നിലവിലെ ഭരണ സമിതി ജനമനസ്സുകൾ കീഴടക്കിയെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി.

ഇതേ വിജയഗാഥകൾ എണ്ണിപ്പറഞ്ഞാണ് വരും തെരഞ്ഞെടുപ്പിൽ കോട്ടപ്പടിയിൽ തുടർ കോട്ട തീർക്കാൻ എൽഡിഎഫ് ഇറങ്ങി പുറപ്പെടുന്നത്. വരുന്ന തെരഞ്ഞെടുപ്പിലും ജനങ്ങൾ തങ്ങൾക്കൊപ്പം തന്നെ നിൽക്കുമെന്ന പ്രതീക്ഷയാണ് ഇവർ പങ്കുവെക്കുന്നത്. 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles