-1.8 C
New York
Monday, March 2, 2026

Buy now

spot_img

ഹിൽവാലിയൊരുക്കും 
ലഘുപലഹാരവും കുടിവെള്ളവും

കോതമംഗലം

കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ആധുനിക ബസ് ടെർമിനലിൽ ദീർഘദൂര യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന്റെ ഭാഗമായി ഹിൽവാലി എന്ന സ്ഥാപനം ആരംഭിച്ചു. സൂപ്പർ ക്ലാസ് ബസുകളിൽ യാത്രക്കാർക്ക് കുടിവെള്ളവും ലഘുപലഹാരവും ഇവിടെനിന്ന് വാങ്ങാം. മൂന്നാർ–ബംഗളൂരു ബസിലെ യാത്രക്കാർക്ക് കുടിവെള്ളവും പലഹാരവും അടങ്ങുന്ന കിറ്റും നൽകി ആന്റണി ജോൺ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. ഈ ബസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കുടിവെള്ളവും ലഘുപലഹാരവും രാവിലെ സൗജന്യമായി നല്‍കും. ഹിൽവാലി കമ്പനി മാനേജർ ഡയറക്ടർ ഹരി ശങ്കർ, നഗരസഭ സ്ഥിരംസമിതി ചെയർമാൻമാരായ കെ എ നൗഷാദ്, ജോസ് വർഗീസ്, എടിഒ ജെ നിജാമുദീൻ, ബേബി പൗലോസ് അനസ് ഇബ്രാഹിം എന്നിവർ സംസാരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles