കോതമംഗലം: കേരള നിയമസഭയുടെ ചരിത്രപരമായ നിയമഭേദഗതികൾ ജനങ്ങളോടുള്ള കരുതലിന്റെയും ഇച്ഛാശക്തിയുടെയും ഭാഗമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് പറഞ്ഞു. വനം വന്യജീവി സംരക്ഷണ ഭേദഗതി നിയമം, ഏക കിടപ്പാട സംരക്ഷണനിയമം, സ്വതന്ത്ര സേവന സംരക്ഷണനിയമം എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. അടിസ്ഥാനസൗകര്യ വികസനരംഗത്ത് കേരളം മാതൃകയാണെന്നും കോതമംഗലത്ത് നടന്ന കർഷകസംഗമം ഉദ്ഘാടനംചെയ്ത് പി രാജീവ് പറഞ്ഞു.
കർഷകസംഘം ജില്ലാ കമ്മിറ്റി കോതമംഗലം കേന്ദ്രീകരിച്ച് സംഘടിപ്പിച്ച സംഗമത്തിൽ പ്രസിഡന്റ് ആർ അനിൽകുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, ആന്റണി ജോൺ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാജി മുഹമ്മദ്, കെ വി ഏലിയാസ്, കെ എ ജോയി, എ എ അൻഷാദ് തുടങ്ങിയവർ സംസാരിച്ചു.

