കോതമംഗലം: കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ യാക്കോബായ പള്ളിയിൽ ശിലാസ്ഥാപന പെരുന്നാളിന് കൊടിയേറി. വികാരി ഫാ. ജോസ് പരത്തുവയലിൽ കൊടിയേറ്റി. ഗീവർഗീസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത, സഹവികാരി ഫാ. ബെൻ സ്റ്റീഫൻ കല്ലുങ്കൽ, ട്രസ്റ്റിമാരായ സി.എം.ജോർജ്, ടി.പി. കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് രാവിലെ എട്ടിനുള്ള വി.മൂന്നിൻമേൽ കുർബാനയ്ക്ക് ഐസക് മാർ ഒസ്താത്തിയോസ് മെത്രാപ്പൊലീത്ത മുഖ്യകാർമ്മികനാകും. തുടർന്ന് നേർച്ചസദ്യയും പ്രദക്ഷിണവും. നാളെ പെരുന്നാളാഘോഷം സമാപിക്കും.

