കോതമംഗലം
കോതമംഗലത്തുനിന്ന് നവംബർ 10 മുതൽ തിരുവനന്തപുരത്തേക്ക് പുതിയ പ്രീമിയം എസി ബസുൾപ്പെടെ നാല് പുതിയ സർവീസുകൾ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചതായി ആന്റണി ജോൺ എംഎൽഎ പറഞ്ഞു. കോതമംഗലത്ത് കെഎസ്ആർടിസി ടെർമിനൽ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ എംഎൽഎയുടെ ആവശ്യത്തെ തുടർന്നാണ് മന്ത്രി ബസ് സർവീസ് അനുവദിച്ചത്. തിരുവനന്തപുരം എസി ബസ്, കമ്പം ഫാസ്റ്റ് പാസഞ്ചർ, കോട്ടപ്പടിവഴി ഗുരുവായൂർ ലിങ്ക് ബസ്, എറണാകുളം മെഡിക്കൽ കോളേജ് എന്നിങ്ങനെയുള്ള സർവീസ് ആരംഭിക്കാനാണ് തീരുമാനമായിട്ടുള്ളത്.

