-1.3 C
New York
Monday, March 2, 2026

Buy now

spot_img

കി​ണ​റ്റി​ൽ വീ​ണ വ​യോ​ധി​ക​നെ ര​ക്ഷ​പ്പെ​ടു​ത്തി

കോ​ത​മം​ഗ​ലം : കോ​ട്ട​പ്പ​ടി ചീ​നി​ക്കു​ഴി​യി​ൽ കി​ണ​റ്റി​ൽ വീ​ണ വ​യോ​ധി​ക​നെ അ​ഗ്നി ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ചീ​നി​ക്കു​ഴി പ​രു​ത്തു​വ​യ​ലി​ൽ എ​ൽ​ദോ​സ്(60)​ ആണ് കി​ണ​റ്റി​ൽ വീ​ണ​ത്. ഏകദേശം 25 അ​ടി താ​ഴ്ച​യും 10 അ​ടി​യോ​ളം വെ​ള്ള​വും ഉ​ള്ള കി​ണ​റി​ലാ​ണ് എ​ൽ​ദോ​സ് വീണത്. ഇ​ന്ന​ലെ രാ​വി​ലെ 7.30 ഓ​ടെ കി​ണ​റ്റി​നു​ള്ളി​ൽ നി​ന്നും നി​ല​വി​ളി കേ​ട്ടാ​ണ് സ​മീ​പ​വാ​സി​ക​ൾ വി​വ​രം അ​റി​യു​ന്ന​ത്. കോ​ത​മം​ഗ​ലം അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​വ​രം അ​റി​യിചതിനെ തുടർന്ന് സേ​നാം​ഗ​ങ്ങ​ളാ​യ ആ​ബി​ദ്, സ​ൽ​മാ​ൻ ഖാ​ൻ എ​ന്നി​വ​ർ കി​ണ​റി​ൽ ഇ​റ​ങ്ങി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​. തുടർന്ന് എ​ൽ​ദോ​സി​നെ കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് കി​ണ​റി​ന്‍റെ ഉ​യ​രം കു​റ​ഞ്ഞ സം​ര​ക്ഷ​ണ ഭി​ത്തി​യി​ൽ ഇ​രു​ന്ന​പ്പോ​ൾ മ​റി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ൽ​ദോ​സ് പ​റ​ഞ്ഞു. മോ​ട്ടോ​റി​ന്‍റെ ഹോ​സി​ൽ പി​ടി​ച്ച് കി​ട​ന്ന​തി​നാ​ലാ​ണ് മു​ങ്ങി​പ്പോ​കാ​തി​രു​ന്ന​ത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles